കൊല്‍ക്കത്ത: ചര്‍മാര്‍ബുദത്തിന്റെയും അനുബന്ധ രോഗങ്ങളുടെയും പരിശോധന വേഗവും കൃത്യതയോടെയും നടത്താന്‍ ചികിത്സകരെ സഹായിക്കുന്ന പുതിയ മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ വരുന്നു.
ഖരഗ്പുര്‍ ഐ.ഐ.ടി.യിലെ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി വിദ്യാര്‍ഥികളാണ് സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിക്കാവുന്ന 'ക്ലിപോകാം-ഡെര്‍മ' എന്ന പുതിയ ആപ് കണ്ടുപിടിച്ചിരിക്കുന്നത്. ആപിനൊപ്പം മൊബൈല്‍ഫോണുമായി ഘടിപ്പിക്കുന്ന പ്രത്യേക ഉപകരണം വഴിയാണ് പരിശോധന നടത്തുക.
ഫ്ലാഷ്‌ലൈറ്റ് വഴി പ്രകാശിപ്പിക്കപ്പെടുന്ന ചര്‍മത്തിന്റെ ചിത്രങ്ങള്‍ മൊബൈല്‍ ക്യാമറ ഉപയോഗിച്ച് പകര്‍ത്തുന്നു. ഈ ചിത്രങ്ങള്‍ ക്ലൗഡിലെ 'ഡ്രിക്ഷന്‍' ഇമേജിങ് സര്‍വീസിലേക്ക് അപ്‌ലോഡ് ചെയ്യുന്നു. ഈ ചിത്രങ്ങളുടെ വിശകലനം വഴിയാണ് പരിശോധന സാധ്യമാകുന്നത്. പരിശീലനം ലഭിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉപയോഗിക്കാവുന്ന രീതിയിലാണ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്. അള്‍സര്‍, അര്‍ബുദം, സോറിയാസിസ് തുടങ്ങിയ ചര്‍മാനുബന്ധ രോഗങ്ങളുടെ പരിശോധനയ്ക്കും മേല്‍നോട്ടത്തിനും ആപ് സഹായിക്കും.
ഔദ്യോഗികാംഗീകാരം ലഭിക്കുന്നതോടെ ആപ് വിപണിയില്‍ ലഭ്യമാകും. പരിശോധന കൂടുതല്‍ വേഗമാക്കാനും കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ രോഗികളെ പരിശോധനയ്ക്ക് വിധേയരാക്കാനും ആപ് സഹായിക്കും. ഇതിനകംതന്നെ ഈ ആപിന്റെ കണ്ടുപിടിത്തം ഒന്നിലധികം അവാര്‍ഡുകള്‍നേടിക്കഴിഞ്ഞു.
No comments:
Post a Comment