സാന്‍ഫ്രാന്‍സിസ്‌കൊ: ഇഷ്ടമില്ലാത്തവരെ ബ്ലോക്ക് ചെയ്യാന്‍ അംഗങ്ങള്‍ക്ക് അവസരം നല്‍കുന്ന സംവിധാനം ട്വിറ്റര്‍ പുനഃസ്ഥാപിച്ചു. സര്‍ക്കിളില്‍ നിന്ന് ബ്ലോക്ക് ചെയ്തവര്‍ക്കും അക്കൗണ്ട് കാണാനും പോസ്റ്റ് ചെയ്യാനും അവസരം നല്‍കുന്ന തീരുമാനമാണ് പിന്‍വലിച്ചത്.
ഇത് ഉപഭോക്താക്കളുടെ കടുത്ത എതിര്‍പ്പിനിടയാക്കിയിരുന്നു. ഉപഭോക്താക്കളുടെ താത്പര്യം മുന്‍നിര്‍ത്തിയാണ് ബ്ലോക്കിങ് സംവിധാനം പുനഃസ്ഥാപിച്ചതെന്ന് ട്വിറ്റര്‍ അധികൃതര്‍ പറഞ്ഞു.
യൂസര്‍മാരെ മറ്റ് അംഗങ്ങള്‍ അപമാനിക്കുന്നത് തടയാനും, പാഴ്‌സന്ദേശങ്ങള്‍ (സ്പാം) ഒഴിവാക്കാനും ബ്ലോക്കിങ് സംവിധാനം പുനസ്ഥാപിച്ചത് സഹായിക്കും. എങ്ങനെ ബ്ലോക്ക് ചെയ്യാം എന്ന് ട്വിറ്റര്‍ സപ്പോര്‍ട്ട് പേജില്‍ വിവരിച്ചിട്ടുണ്ട്.
No comments:
Post a Comment