ന്യൂയോര്‍ക്ക്: ചിത്രങ്ങള്‍ക്കും വീഡിയോയ്ക്കും കൂടുതല്‍ സ്വകാര്യത ഉറപ്പുവരുത്തുന്ന സംവിധാനവുമായി ഷെയറിങ് ആപ്ലിക്കേഷനായ ഇന്‍സ്റ്റഗ്രാം രംഗത്ത്. ചിത്രങ്ങളും വീഡിയോയും ഷെയര്‍ ചെയ്യുമ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന സംവിധാനമാണിത്.
നിലവില്‍ ഇന്‍സ്റ്റഗ്രാമില്‍ അപ്‌ലോഡ് ചെയ്യുന്ന സന്ദേശങ്ങള്‍ ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്ന എല്ലാവരിലുമെത്തിയിരുന്നു. ഇത് സ്വകാര്യത നഷ്ടപ്പെടുത്തുന്നുവെന്ന ആക്ഷേപം ഉയര്‍ന്നതോടെയാണ് ഇന്‍സ്റ്റഗ്രാം പുതിയ സംവിധാനം രംഗത്തിറക്കിയത്.
ഒരേസമയം ആഗ്രഹിക്കുന്ന 15 പേര്‍ക്ക് ചിത്രങ്ങളും വീഡിയോയും ഷെയര്‍ ചെയ്യാന്‍ ഇതിലൂടെ കഴിയുമെന്നാണ് ഇന്‍സ്റ്റഗ്രാം ഔദ്യോഗിക ബ്ലോഗില്‍ അറിയിച്ചു.
ഷെയറിങ് കൂടുതല്‍ വേഗത്തിലാക്കാന്‍ ഉപകരിക്കുന്ന സംവിധാനം 15 കോടി ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുമെന്നും പറയുന്നു. ആപ്പിളിന്റെ ആപ് സ്റ്റോര്‍, ഗൂഗിള്‍ പ്ലേഎന്നിവയില്‍നിന്ന് സംവിധാനം ഡൗണ്‍ലോഡ് ചെയ്യാം.
No comments:
Post a Comment