സോഷ്യന്‍ നെറ്റ്‌വര്‍ക്ക് കമ്പനിയായ ട്വിറ്റര്‍ പ്രഥമ ഓഹരി വില്‍പ്പനയ്ക്ക് തയ്യാറെടുക്കുകയാണ്. ബന്ധപ്പെട്ട രേഖകള്‍ അതിനായി യു.എസ്.അധികൃതര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തുകഴിഞ്ഞു.100 കോടി ഡോളര്‍ സമാഹരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും രേഖകള്‍ പറയുന്നു.
ഫെയ്‌സ്ബുക്കിന്റെ കഴിഞ്ഞ വര്‍ഷത്തെ പ്രഥമ ഓഹരി വില്‍പ്പന (ഐ.പി.ഒ) ആണ് സിലിക്കണ്‍ വാലിയില്‍ ഇതിന് മുമ്പ് ഇത്രയും ആകാംക്ഷ സൃഷ്ടിച്ചത്. മറ്റൊരു ചരിത്രം സൃഷ്ടിക്കാന്‍ പോകുന്ന ഓഹരി വാഗ്ദാനത്തിന്റെ പശ്ചാത്തലത്തില്‍ കൗതുകമുണര്‍ത്തുന്ന ചില ട്വിറ്റര്‍ വിശേഷങ്ങളും കണക്കുകളും ചുവടെ -
* 2006 മാര്‍ച്ച് 21 ന് കമ്പനി സഹസ്ഥാപകന്‍ ജാക്ക് ഡോര്‍സേയുടെ അക്കൗണ്ടില്‍ ( @jack ) നിന്ന് ഓട്ടോമാറ്റിക്കായി അയച്ച ആദ്യ ട്വിറ്റോടെയാണ് 'ട്വിറ്റര്‍യുഗം' ആരംഭിച്ചത്. 'just setting up my twttr' എന്നായിരുന്നു ആദ്യ ട്വീറ്റ്.
* അതിനുശേഷം ലോകത്താകമാനം 17000 കോടി ട്വീറ്റുകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ജൂണിലെ കണക്കനുസരിച്ച് ആ സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ 21.8 കോടി സജീവ അംഗങ്ങളുണ്ട്. എന്നുവെച്ചാല്‍ , ശരിക്കമൊരു ആഗോള പ്രതിഭാസമായി ട്വിറ്റര്‍ മാറിയെന്ന് സാരം.
* ചൊവ്വാഴ്ച്ച ഇന്ത്യന്‍ സമയം പകല്‍ 1.30 ലെ കണക്കനുസരിച്ച് ട്വിറ്ററില്‍ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള വ്യക്തി ജസ്റ്റിന്‍ ബീബര്‍ ( @justinbieber ) ആണ്. ഫോളോവേഴ്‌സിന്റെ എണ്ണം 45,546,833.
* തൊട്ടടുത്ത സ്ഥാനത്ത് കാറ്റി പെറി ( @katyperry ) ആണ്. ഫോളോവേഴ്‌സ് 44,494,785പേര്‍ . മൂന്നാമത് ലേഡി ഗാഗയും ( @ladygaga ). ഫോളോവേഴ്‌സിന്റെ എണ്ണം 40,222,870.
* ട്വിറ്ററില്‍ 37,812,440 ഫോളോവേഴ്‌സുള്ള യു.എസ്.പ്രസിഡന്റ് ബാരക് ഒബാമ ( @barackobama ) ആണ് നാലാംസ്ഥാനത്ത്.
* ട്വിറ്ററില്‍ ഒരോ യൂസര്‍ക്കും ശരാശരി 208 ഫോളോവേഴ്‌സുണ്ട്. ഓരോരുത്തരും പ്രതിമാസം ശരാശരി 170 മിനിറ്റു വീതം ട്വിറ്ററില്‍ ചെലവിടുന്നു.
* ട്വിറ്ററിലെ സജീവ അംഗങ്ങളില്‍ 80 ശതമാനവും ട്വിറ്റര്‍ സന്ദര്‍ശിക്കുന്നത് സ്മാര്‍ട്ട്‌ഫോണിലൂടെയും മറ്റ് മൊബൈല്‍ ഉപകരണങ്ങളിലൂടെയുമാണ്.
* ട്വിറ്ററിലെ 200 ലക്ഷം അക്കൗണ്ടുകള്‍ വ്യാജമെന്ന് കണക്ക്.
* ഒരു പ്രത്യേക വിഷയത്തിലെ ട്വീറ്റുകളെ ഗ്രൂപ്പുചെയ്യാനുപയോഗിക്കുന്ന # 'ഹാഷ് ടാഗ്' ( hashtag ) 2007 ആഗസ്തിലാണ് ട്വിറ്റര്‍ അവതരിപ്പിച്ചത്. ഒരു യൂസര്‍ ഈ സംവിധാനം നിര്‍ദേശിക്കുകയായിരുന്നു.
* ഗൂഗിളും മൈക്രോസോഫ്റ്റും തങ്ങളുടെ സെര്‍ച്ച് സര്‍വീസുകളില്‍ ട്വീറ്റുകളും ഉള്‍പ്പെടുത്താനാരംഭിച്ചത് 2009 ഒക്ടോബറിലാണ്.
* ആറ് സെക്കന്‍ഡ് വീഡിയോകള്‍ ട്വിറ്ററില്‍ അപ്‌ലോഡ് ചെയ്യാന്‍ യൂസര്‍മാരെ സഹായിക്കുന്ന 'വൈന്‍ ' ( Vine ) അവതരിപ്പിച്ചത് 2013 ജനവരിയിലാണ്. നിലവില്‍ 120 ലക്ഷം വൈന്‍ വീഡിയോ വീതം ദിവസവും ട്വിറ്ററില്‍ അപ്‌ലോഡ് ചെയ്യപ്പെടുന്നു.
* ട്വിറ്ററിന്റെ ആസ്ഥാനം അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോ ആണ്. ന്യൂയോര്‍ക്ക്, ഷിക്കാഗോ, ലോസ് ഏഞ്ചല്‍സ്, വാഷിംങ്ടണ്‍ എന്നിവിടങ്ങളിലും ട്വിറ്ററിന്റെ ഓഫീസുകളുണ്ട്. മൊത്തം 900 പേര്‍ ട്വിറ്ററില്‍ ജോലി ചെയ്യുന്നു.
* ബിസ് സ്‌റ്റോണ്‍ ( @biz ), ഇവാന്‍ വില്യംസ് ( @ev and ), ജാക്ക് ഡോര്‍സേ ( @jack ) എന്നിവര്‍ ചേര്‍ന്നാണ് ട്വിറ്റര്‍ സ്ഥാപിച്ചത്. (കടപ്പാട് : AFP )
No comments:
Post a Comment