Thursday, 16 January 2014

ജനപ്രിയ വീഡിയോകള്‍ അന്നന്ന് കാണാന്‍ 'യുട്യൂബ് നേഷന്‍ '

യുട്യൂബില്‍ ദിവസവും എത്ര വീഡിയോകള്‍ അപ്‌ലോഡ് ചെയ്യപ്പെടുന്നു. ഓരോ മിനിറ്റിലും 100 മണിക്കൂര്‍ വീഡിയോ വീതം പുതിയതായി യുട്യൂബില്‍ ചേര്‍ക്കപ്പെടുന്നു എന്നാണ് കണക്ക്. ഇതില്‍നിന്ന് എങ്ങനെ മികച്ച വീഡിയോകള്‍ കാണും, തിരിച്ചറിയും.

യുട്യൂബിലെ വീഡിയോ വിസ്‌ഫോടനത്തില്‍പെട്ടുഴലുന്ന ഉപയോക്താവിനെ സഹായിക്കാന്‍ ഇന്നു മുതല്‍ പുതിയൊരു പ്രോഗ്രാം ആരംഭിക്കുകയാണ് - 'യുട്യൂബ് നേഷന്‍ ' ( YouTube Nation ) എന്ന പേരില്‍ . 'ഡ്രീംവര്‍ക്‌സ് ആനിമേഷനാ'ണ് പ്രോഗ്രാം തയ്യാറാക്കുക. ദിവസവം അഞ്ചുമിനിറ്റുള്ള പ്രോഗ്രാമായി അത് സംപ്രേക്ഷണം ചെയ്യപ്പെടും. 

യുട്യൂബില്‍ അന്നന്ന് പ്രത്യക്ഷപ്പെടുന്നവയില്‍ കൂടുതല്‍ ജനപ്രീതി ആര്‍ജിച്ചവ ഉള്‍പ്പടെ, പ്രധാനപ്പെട്ട വീഡിയോകള്‍ കണ്ടെത്താനുള്ള ഉപാധിയായിരിക്കും യുട്യൂബ് നേഷന്‍ . 'അനന്തമായ കടലില്‍ ഇതൊരു ലൈറ്റ്ഹൗസ് ആയിരിക്കും' - ഡ്രീംവര്‍ക്‌സ് ആനിമേഷന്‍ മേധാവി ജെഫ്രി കാറ്റ്‌സന്‍ബര്‍ഗ് പറഞ്ഞു. 

കൂടുതല്‍ ജനപ്രീതി നേടുന്ന വീഡിയോകള്‍ മാത്രമല്ല, യുട്യൂബ് യൂസര്‍മാര്‍ക്കിടെ വൈറലായി പടരുന്ന വീഡിയോകളും കണ്ടെത്തുകയെന്നതാണ് യുട്യൂബ് നേഷന്‍ ചെയ്യുക. 'ഏറ്റവും കൂടുതല്‍ കണ്ട വീഡിയോ ഏതെന്ന് അറിയാന്‍ മാത്രമല്ല നിങ്ങളാഗ്രഹിക്കുക. ഏതാണ് കൂടുതല്‍ പേര്‍ കാണാന്‍ പോകുന്ന വീഡിയോ എന്നറിയുക കൂടിയാണ്'- കാറ്റ്‌സന്‍ബര്‍ഗ് അറിയിച്ചു. (വിവരങ്ങള്‍ക്ക് കടപ്പാട് : VARIETY ) 

'യുട്യൂബ് നേഷന്‍ ' പ്രോഗ്രാമിന്റെ ആദ്യലക്കമാണ് ചുവടെ. 

No comments:

Post a Comment