യുട്യൂബ് വീഡിയോകളില്‍ തോന്ന്യാസം എഴുതിവെയ്ക്കാമെന്ന് കരുതിയാല്‍ ഇനി നടക്കില്ല. യുട്യൂബിലെ കമന്റ് സംവിധാനം ഗൂഗിള്‍ മാറ്റുകയാണ്. യുട്യൂബ് കമന്റ് സംവിധാനം ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള നടപടിയാണ് ഗൂഗിള്‍ ആരംഭിച്ചിരിക്കുന്നത്.
ഗൂഗിള്‍ പ്ലസ് നെറ്റ്‌വര്‍ക്കുമായി കൂട്ടിക്കെട്ടിയതോടെയാണ് യുട്യൂബിലെ കമന്റ് സംവിധാനം വലിയ തോതില്‍ ദുരുപയോഗം ചെയ്യാന്‍ വഴി തുറന്നത്. ഈ പശ്ചാത്തലത്തിലാണ് പുതിയ നടപടി.
'ചീത്ത ലിങ്കുകള്‍ ' തിരിച്ചറിയാനും 'ആസി ആര്‍ട്ട്' ( Ascii art ) കണ്ടെത്താനുനുമുള്ള നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്ന്, ബ്ലോഗ് പോസ്റ്റില്‍ യുട്യൂബ് വ്യക്തമാക്കി. കുത്തുകള്‍, കോമ തുടങ്ങിയ മാര്‍ക്കുകളുപയോഗിച്ച് സൃഷ്ടിക്കുന്ന ചിത്രങ്ങളാണ് ആസി ആര്‍ട്ട് വിഭാഗത്തില്‍ പെടുക. കമന്റിന്റെ സ്ഥാനത്ത് ഇത്തരം ചിത്രങ്ങള്‍ പലരും പോസ്റ്റ് ചെയ്യാറുണ്ട്.
ഗൂഗിള്‍ പ്ലസുമായി യുട്യൂബ് കമന്റുകളെ കൂട്ടിക്കെട്ടിയതില്‍ യൂസര്‍മാര്‍ വലിയ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ഒരു ഓണ്‍ലൈന്‍ പരാതിയില്‍ 216,000 പേരാണ് ഒപ്പിട്ടത്. യുട്യൂബിന്റെ കമന്റ് സംവിധാനം പഴയ രീതിയില്‍ തന്നെ നിലനിര്‍ത്തണമെന്നാണ് പരാതിക്കാര്‍ ആവശ്യപ്പെട്ടത്.
യുട്യൂബിനെ ഗൂഗിള്‍ പ്ലസുമായി ബന്ധിപ്പിച്ചപ്പോള്‍ മറ്റൊരു സംഗതികൂടി സംഭവിച്ചു. സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ യഥാര്‍ഥ പേര് നല്‍കണമെന്നാണ് നിര്‍ദേശിക്കപ്പെടുന്നത്. അതിനാല്‍ , യുട്യൂബിനെ ഗൂഗിള്‍ പ്ലസുമായി ബന്ധിപ്പിച്ചതോടെ, ആളെ തിരിച്ചറിയാതെ വീഡിയ അപ്‌ലോഡിങ് നടത്താന്‍ കഴിയാത്ത സ്ഥിതി വന്നു.
സ്പാം ( spam ) തടയാനാണ് ഇത്തരമൊരു നീക്കം നടത്തിയതെന്ന് ഗൂഗിള്‍ പറയുന്നു.
കമന്റുകളുടെ സ്ഥാനത്ത് കുത്തുംകോമയുമുപയോഗിച്ചുള്ള അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യപ്പെടുന്നതും യൂസര്‍മാര്‍ക്ക് ശല്യമാകാറുണ്ട്. യുട്യൂബില്‍ അത് കൂടുതലാണ്. ആ പ്രശ്‌നം പരിഹരിക്കുകയും പുതിയ നീക്കത്തിന് പിന്നിലുണ്ട്.
No comments:
Post a Comment